District News
കടുത്തുരുത്തി: സിപിഎമ്മിനും പിണറായി വിജയനും മുന്നില്‍ അഭിപ്രായം പറയാന്‍ ഭയപ്പെടുന്ന നട്ടെല്ലില്ലാത്ത നേതാക്കന്മാരുടെ പാര്‍ട്ടിയായി കേരള കോണ്‍ഗ്രസ്-എം അധപ്പതിച്ചുവെന്ന് മോന്‍സ് ജോസഫ് എംഎല്‍എ. കേരള കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കടുത്തുരുത്തിയില്‍ നടത്തിയ ജനസമ്പര്ക്കയാത്രയുടെയും ഭവനസന്ദര്‍ശന പരിപാടിയുടെയും പാര്‍ട്ടി ഫണ്ട് ശേഖരണത്തിന്റെയും ഭാഗമായി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് മാഞ്ഞൂര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, പാര്‍ട്ടി വൈസ് ചെയര്മാന് ഇ.ജെ. ആഗസ്തി, ജോയി ഏബ്രഹാം, ജില്ലാ പ്രസിഡന്റ് ജെയ്സണ്‍ ജോസഫ്, കെ.എഫ്. വര്‍ഗീസ്, സ്റ്റീഫന്‍ പാറാവേലി, ഡോ. മേഴ്സി ജോണ്‍ മൂലക്കാട്ട്, പ്രഫ. ടി.ടി. തോമസ്, പി.ടി. ജോസ് പാരിപ്പള്ളി, ജോര്‍ജ് ചെന്നേലി, ജോസ് വഞ്ചിപ്പുര, ജോസ് ജയിംസ് നിലപ്പന, ജയിംസ് തത്തംകുളം തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിനു മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും നടന്നു.
District News
പിറവം: നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജിൽസ് പെരിയപ്പുറം കൗൺസിലർ സ്ഥാനം രാജിവച്ചു. നഗരസഭയിൽ ഇന്നലെ ഉച്ചക്ക് 12 ന് ജിൽസ് പെരിയപ്പുറത്തിന്റെ അധ്യക്ഷതയിൽ സ്റ്റാൻഡിംഗ് കമ്മറ്റി കൂടിയിരുന്നു. ക്ഷേമ പെൻഷനുകൾ സംബന്ധിച്ചുള്ള വിഷയങ്ങൾ തീർപ്പാക്കിയ ശേഷം സെക്രട്ടറിക്ക് രാജി സമർപ്പിക്കുകയായിരുന്നു.
കേരള കോൺഗ്രസ്-എം സ്ഥാനാർഥിയായി മത്സരിച്ചാണ് ജിൽസ് വിജയിച്ചത്.
കേരള കോൺഗ്രസ് നേതൃത്വമായുള്ള അഭിപ്രായ ഭിന്നത മൂലം മാസങ്ങളായി നേതൃത്വവുമായി അകന്നു കഴിയുകയായിരുന്നു. ജിൽസിന്റെ രാജിയോടെ നഗരസഭയുടെ കക്ഷി നില എൽഡിഎഫ് -13, യുഡിഎഫ് - 13 എന്ന നിലയിലായി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ തോൽവിയുമായി ബന്ധപ്പെട്ട് കൂറുമാറ്റ നിരോധന നിയമപ്രകാരം ജിൽസിനെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം ജില്ലാ പ്രസിഡന്റ് ടോമി ജോസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ഈ പരാതി ചീഫ് ഇലക്ഷൻ കമ്മീഷണൻ തള്ളിയത് കഴിഞ്ഞ ദിവസമാണ്. എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടന്റെ പരാജയവും യുഡിഎഫിലെ ഫ്രാൻസീസ് ജോർജിന്റെ വിജയവും ആഘോഷിച്ച് പിറവം ടൗണിൽ രണ്ടായിരം പേർക്ക് പിടിയും ബീഫ് കറിയും വിതരണം ചെയ്തിരുന്നു. കൂടാതെ ഫ്രാൻസീസ് ജോർജിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളൊക്കെ ടൂണ്ടിക്കാട്ടിയായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്.
District News
പത്തനംതിട്ട : തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി ചരിത്ര വിജയം നേടുമെന്ന് കേരള കോണ്‍ഗ്രസ് - എം. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍ യോഗം തീരുമാനിച്ചു.
ജില്ലാ പ്രസിഡന്റ് സജി അലക്സ് അധ്യക്ഷത വഹിച്ച യോഗം പ്രമോദ് നാരായണന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാന് പോളച്ചിറയ്ക്കൽ, ടി. ഒ. ഏബ്രഹാം, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അലക്സ് കോഴിമല, എലിസബേത്ത് മാമ്മന്‍ മത്തായി, ഏബ്രഹാം പി. സണ്ണി, ഡോ. വര്‍ഗീസ് പേരയില്‍, മനോജ് മാത്യു, ബിജോയ് തോമസ്, നിയോജക മണ്ഡലം പ്രസിഡന്റുന്മാരായ ജോര്‍ജ് ഏബ്രഹാം, കുര്യന് മടയ്ക്കൽ,
സാം കുളപ്പള്ളി, അജി പാണ്ടിക്കുടി, സന്തോഷ് കോന്നി, ജില്ലാ ഭാരവാഹികളായ സോമന് താമരച്ചാൽ, പി.കെ ജേക്കബ്, ജേക്കബ് മാമ്മന്‍ വട്ടശേരില്‍, ഷെറി തോമസ്, അഡ്വ. റഷീദ് മുളന്തറ, ജേക്കബ് ഇരട്ടപുളിക്കൽ, മാത്യു മരോട്ടിമൂട്ടില്‍, ബിബിന്‍ കല്ലംപറമ്പിൽ, സാം ജോയികുട്ടി, ജെറി അലക്സ്, രാജീവ് വഞ്ചിപ്പാലം,
ജില്ലാ പഞ്ചായത്തംഗം മായാ അനില്‍കുമാര്‍, പോഷക സംഘടനാ ഭാരവാഹികളായ തോമസ് മോഡി, മാത്യു നൈനാൻ, ജോജി പി. തോമസ്, ജോണ്‍ വി. തോമസ്, ബോബി കാക്കനാപ്പള്ളി, എം.സി. ജയകുമാർ, റിന്റോ തോപ്പില്‍, കെ. പി. രാജപ്പൻ, ധന്യ അന്നാ മാമ്മൻ, റോയി മാമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
കൂടരഞ്ഞി: വീട്ടമ്മമാർക്ക് എൽഡിഎഫ് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനമായ പ്രതിമാസം 2000 രൂപ ധനസഹായം നൽകുമെന്നത് ഉടൻ നടപ്പിലാക്കണമെന്ന് കേരള കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ആവശ്യപ്പെട്ടു.
കൂടരഞ്ഞി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കേരള വനിതാ കോൺഗ്രസ് -എം ജില്ലാ ഭാരവാഹികൾക്ക് നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് ഷൈജു കോയിനിലം അധ്യക്ഷത വഹിച്ചു.
കെ.എം പോൾസൺ, സിജോ വടക്കൻതോട്ടം, അഗസ്റ്റ്യൻ ചെമ്പ് കെട്ടിക്കൽ, അഡ്വ. ജിമ്മി ജോർജ്, ജോസഫ് ജോൺ, ജോർജ് തടത്തിൽ, നിധിൻ പുലക്കുടി എന്നിവർ പ്രസംഗിച്ചു. കേരള വനിതാ കോൺഗ്രസ് -എം ജില്ലാ പ്രസിഡന്റ് മേരി തങ്കച്ചൻ, വൈസ് പ്രസിഡന്റ് എൽസമ്മ മാണി, ജനറൽ സെക്രട്ടറി ഷിജി ജിമ്മി എന്നിവർ നേതൃത്വം നൽകി.